Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elderly Man Dies

Thrissur

കൈ​പ്പ​റ​മ്പ് പു​റ്റേ​ക​ര​യി​ൽ കാ​റി​ടി​ച്ച് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

കൈ​പ്പ​റ​മ്പ്: കൈ​പ്പ​റ​മ്പ് പു​റ്റേ​ക്ക​ര സെ​ന്‍റ​റി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ കാ​റി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. പു​റ്റേ​ക്ക​ര ആ​ണ്ട​പ്പ​റ​മ്പി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ടൂ​ർ സ്വ​ദേ​ശി കൊ​ര​ട്ടി വീ​ട്ടി​ൽ ലോ​ന​പ്പ​ൻ മ​ക​ൻ ജോ​സ് (79) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്ന് കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ജോ​സി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യി.

റോ​ഡി​ൽ വീ​ണു​കി​ട​ന്ന ജോ​സി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ച്ചേ​രി ആ​ക്സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ട​ൻ അ​മ​ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​നെ​യും ഡ്രൈ​വ​റെ​യും ക​ണ്ടെ​ത്താ​ൻ പേ​രാ​മം​ഗ​ലം പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ജോ​സി​ന്‍റെ വി​യോ​ഗ​ത്തി​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ദുഃ​ഖ​ത്തി​ലാ​ണ്. ഭാ​ര്യ :ഗ്രേ​സി, മ​ക്ക​ൾ: സ്റ്റെ​ഫി, സ്റ്റെ​നി​ൻ, മ​രു​മ​ക​ൻ: അ​മ​ൽ പോ​ൾ. ​സം​സ്കാ​രം ഇന്ന് ഉ​ച്ച​ക്ക​ഴി​ഞ്ഞ് 3.30ന് ​മു​ണ്ടൂ​ർ പ​രി​ശു​ദ്ധ ക​ർ​മ​ല​മാ​ത ദേവാ​ല​യ​ത്തി​ൽ.

District News

തോ​ട്ടി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു

കു​മ​ര​കം: വീ​ടി​ന് മു​ന്നി​ലെ പോ​ള​നി​റ​ഞ്ഞ തോ​ട്ടി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. കു​മ​ര​കം ആ​റാം വാ​ർ​ഡി​ൽ പാ​മ്പാ​ടി​ത്ത​റ പി.​ജെ.​ജോ​സ​ഫ് (ജോ​യി-93) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നി​നാ​ണ് സം​ഭ​വം.

പോ​ള തി​ങ്ങി നി​റ​ഞ്ഞ തോ​ട്ടി​ൽ മു​ങ്ങി​താ​ണ വ​യോ​ധി​ക​നെ ര​ക്ഷി​ക്കാ​നു​ള്ള അ​യ​ൽ വാ​സി​ക​ളു​ടെ ശ്ര​മം വി​ജ​യി​ച്ചി​ല്ല. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ജോ​യി​യെ ക​ര​ക്കെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. പ​രു​ത്തി ക​മ്പ് വെ​ട്ടു​ന്ന​തി​നി​ട​യി​ൽ തോ​ട്ടി​ൽ വീ​ണ വെ​ട്ട​രു​വ തെ​ര​യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ലീ​ലാ​മ്മ കു​മ​ര​കം മാ​ക്കോ​റ​ച്ചി​റ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ജ​യ​ൻ (ഏ​റ്റു​മാ​നൂ​ർ), ജ​യ​മോ​ൾ (ഡാ​ർ​ലി). മ​രു​മ​ക്ക​ൾ: ശോ​ഭ​ന (വാ​ക്കാ​ട്), മാ​ത്യു വെ​ള്ളൂ​ർ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​ക​വ​ണാ​റ്റി​ൻ​ക​ര ഐ​പി​സി എ​ബ​നേ​സ​ർ ച​ർ​ച്ച് (മ​ങ്കു​ഴി) സെ​മി​ത്തേ​രി​യി​ൽ . മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10.30മു​ത​ൽ മൂ​ന്നു വ​രെ ആ​റ്റ​മം​ഗ​ലം​പ​ള്ളി മി​നി ഹാ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​ന് വെ​യ്ക്കും.

District News

ക​ല്ലി​നി​ടി​യേ​റ്റ് വ​യോ​ധി​ക​ന്‍റെ മ​ര​ണം: മ​ക​ന്‍ അ​റ​സ്റ്റി​ല്‍​

തൊ​ടു​പു​ഴ: പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​തി​നെത്തു​ട​ര്‍​ന്ന്് വ​യോ​ധി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര നെ​ടു​മ​റ്റ​ത്തി​ന്‍​ക​ര​യി​ല്‍ വേ​ല​പ്പ​ന്‍ ചെ​ട്ടി​യാ​ര്‍ (75) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​ക​ന്‍ രാ​ജേ​ഷി​നെ (45) ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്. മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തത്തു​ട​ര്‍​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നെത്തു​ട​ര്‍​ന്നാ​ണ് കൊ​ല​ക്കു​റ്റം ചു​മ​ത്തി രാ​ജേ​ഷി​നെ അ​റ​സ്റ്റ്ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ക​ടം വാ​ങ്ങി​യ പ​ണ​ത്തെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും രാ​ജേ​ഷ് വേ​ല​പ്പ​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് ക​രി​മ​ണ്ണൂ​ര്‍ സി​ഐ വി.​എ​സ്.​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ ഉ​ടു​മ്പ​ന്നൂ​ര്‍ അ​മ​യ​പ്ര​യ്ക്കു സ​മീ​പം വേ​ല​പ്പ​ന്‍റെ മ​റ്റൊ​രു മ​ക​നാ​യ രാ​ജീ​വ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. അ​ടി​മാ​ലി​യി​ലെ ഭാ​ര്യവീ​ട്ടി​ല്‍ ക​ഴി​യു​ന്ന രാ​ജേ​ഷ് ഇ​ട​യ്ക്കി​ടെ ഇ​വി​ടെ വ​ന്നു താ​മ​സി​ക്കു​മാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. വീ​ട്ടി​ല്‍നി​ന്നു വ​ലി​യ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ മു​റ്റ​ത്ത് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ര​ക്തം ഒ​ഴു​കു​ന്ന നി​ല​യി​ല്‍ കി​ട​ക്കു​ന്ന വേ​ല​പ്പ​നെ​യാ​ണ് ക​ണ്ട​ത്.

വേ​ല​പ്പ​നെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ മ​ക​ന്‍ രാ​ജേ​ഷ് വാ​ക്ക​ത്തി​യു​മാ​യി നാ​ട്ടു​കാ​ര്‍​ക്കെ​തി​രേ തി​രി​ഞ്ഞു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ ത്തുട​ര്‍​ന്ന് സ്ഥ​ത്തെ​ത്തി​യ ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് വേ​ല​പ്പ​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍​ക്കു കൈ​മാ​റി. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ അ​മ്മി​ണി.

പ​രിക്കേ​റ്റ നി​ല​യി​ല്‍ തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വേ​ല​പ്പ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ റ​ഫ​ര്‍ ചെ​യ്‌​തെ​ങ്കി​ലും വി​ളി​ച്ചുവ​രു​ത്തി​യ 108 ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു.

രോ​ഗി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഐ​സി​യു ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടുപോ​യാ​ല്‍ മ​തി​യെ​ന്നു വ​ന്ന ആംബുലൻ സിന്‍റെ ഡ്രൈ​വ​ര്‍ നി​ല​പാടെ​ടു​ത്ത​തോ​ടെ ഒ​രു മ​ണി​ക്കൂ​റോ​ളം ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ വേ​ല​പ്പ​ന്‍ ര​ക്തം വാ​ര്‍​ന്ന് മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ല്ലെന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്.

District News

ട​റ​സി​ന്‍റെ ഗോ​വ​ണി​യി​ൽനി​ന്നു വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു​

എ​രു​മ​പ്പെ​ട്ടി: മു​രി​ങ്ങ​ത്തേ​രി​യി​ൽ വീ​ടി​ന്‍റെ ട​റ​സി​ന്‍റെ ഗോ​വ​ണി​യി​ൽ നി​ന്ന് വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു.​ കാ​ങ്ക​ലാ​ത്ത് വീ​ട്ടി​ൽ ച​ന്ദ്ര​ൻ (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പത്തോടെ​യാ​യി​രു​ന്നു സം​ഭ​വം. ട​റ​സി​ൽ നി​ന്ന് കൈ​വ​രി​യി​ല്ലാ​ത്ത ഗോ​വ​ണി​യി​ലൂ​ടെ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ താ​ഴെ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു.


അ​പ​സ്മാ​ര രോ​ഗി​യാ​ണ് ച​ന്ദ്ര​ൻ, സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ച​ന്ദ്ര​നും ഭാ​ര്യ ജ​യ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.​ ജ​യ രാ​വി​ലെ ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു. ച​ന്ദ്ര​ൻ രാ​വി​ലെ ട​റ​സി​ന് മു​ക​ളി​ൽ നി​ൽ​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. നാ​ട്ടു​കാ​രാ​ണ് താ​ഴെ വീ​ണ് മ​രി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം തൃശൂർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ എ​രു​മ​പ്പെ​ട്ടി പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു

Latest News

Corehub Up